Thursday, 8 January 2015


 
 
പലപ്പോഴായി എഴുതിക്കൂട്ടിയ പല തരത്തിലുള്ള എഴുത്തുകളെല്ലാം കൂടെ ഒരുമിച്ച് കാണാനുള്ള ഒരാഗ്രഹം എന്ന് വേണേല്‍ പറയാം .....
 
എന്നില്‍ ഒരല്‍പം മനുഷ്യത്വം ശേഷിക്കുന്നുണ്ടെന്നു ഉറപ്പ് വരുത്താന്‍ ...
ഈ വ്യവസ്ഥിതിക്കെതിരെ പോരാടാന്‍ ആഗ്രഹിക്കുന്നു എന്ന് ഓര്‍മപ്പെടുത്താന്‍ .....
പ്രതികരിക്കുന്നു എന്ന് സ്വയം ബോധ്യപ്പെടുത്താനും ഞാന്‍ എഴുതുന്നു .....
എഴുത്ത് ആത്മസംതൃപ്തിയാണ് ......
 
ഇത് ഫ്ലാഷ് ന്യൂസുകളുടെ കാലമാണ് ...എന്തും വാര്‍ത്തയാവുന്ന കാലം ...
ചില വാര്‍ത്തകള്‍ ആദ്യം കേള്‍ക്കുമ്പോള്‍ ചോര തിളക്കും ..
പിന്നെ അത് ഞെട്ടലുണ്ടാക്കും ...നിര്‍വികാരത ...നിസ്സഹായത ....
അവസാനം അത് കേവലമൊരു വാര്ത്തയാവും ...
 
ആ കാലത്ത് ഒന്നുറക്കെ അലറി കരയാന്‍ ...
ഒരിറ്റു കണ്ണീര്‍ പൊഴിക്കാന്‍ ....
വ്യര്‍ഥമായല്ല ജീവിക്കുന്നത് എന്ന് വിശ്വസിപ്പിക്കാന്‍ ....
ദേഷ്യവും രോഷവും പറഞ്ഞു തീര്‍ക്കാന്‍ ...
മാറ്റങ്ങളുണ്ടാവുമെന്നു പകല്‍സ്വപ്നം കാണാന്‍ ...
ഒടുവിലൊരുനാള്‍ ,
മഴ പെയ്യുക തന്നെ ചെയ്യും എന്ന ഉറച്ച വിശ്വാസവുമായി ഞാന്‍ എഴുതുന്നു ....